Ifthar program

RAMADAN PROGRAMME

Ramadan Community Ifthar(RIIC)

ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, ബത്ഹ ദഅ്‌വ & അവൈർനസ് സൊസൈറ്റിയുടെ സഹകരണത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെൻറർ കാൽ നൂറ്റാണ്ടായി എല്ലാവർഷവും റമദാൻ 1 മുതൽ 30 വരെ എല്ലാ ദിവസവും സമൂഹ നോമ്പുതുറയും, വിജ്ഞാന ക്ലാസും സംഘടിപ്പിക്കുന്നു.

2010 വരെ ബത്ത്ഹ സ്ട്രീറ്റിൽ ഷിഫാജസീറ പോളിക്ലിനിക്കിന് സമീപം പ്രത്യേകം ടെന്റ് ഒരുക്കിയും, 2011 മുതൽ റെയിൽ സ്ട്രീറ്റിൽ റിയാദ് ബാങ്കിനും, പാരഗൺ റെസ്റ്റോറന്റിനും ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെൻറർ ഓഡിറ്റോറിയത്തിലാണ് ഇഫ്താർ സംഘടിപ്പിക്കാറുള്ളത്. ദിനേനെ ആയിരത്തിനടുത്ത് ആളുകൾ ഇഫ്താർ സൗകര്യം ഉപയോഗപ്പെടുത്തുന്നു.

ദിനം പ്രതി നോമ്പു തുറക്കാനെത്തുന്ന നൂറുകണക്കിന് പ്രവാസികളെ സ്വീകരിക്കുവാനും, അവർക്കുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇസ്‌ലാഹി സെൻറർ പ്രവർത്തകസമിതിയുടെ മേൽനോട്ടത്തിൽ സമിതിയും പ്രവർത്തിക്കുന്നു.

ഇസ്‌ലാമിക മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെ സൗദി അറേബ്യയിൽ ആയിരത്തിന് അടുത്ത ആളുകൾക്ക് മലയാളികൾ സംഘടിപ്പിക്കുന്ന ഏക സമൂഹ നോമ്പുതുറ കൂടിയാണ് ഇസ്ലാഹി സെൻറർ നോമ്പുതുറ.

റമദാനിലെ എല്ലാ ദിനങ്ങളിലും അസര്‍ നമകാരത്തോടെ ഇഫ്താര്‍ ഓഡിറ്റോറിയം പ്രവർത്തനമാരംഭിക്കും.
ഇസ്‌ലാമിക വിജ്ഞാന സദസ്സുകളും, വിഷയാധിഷ്ഠിത പഠന ക്ലാസ്സുകളും, ലേൺ ദി ഖുർആൻ പാഠപുസ്തക സൗജന്യ വിതരണവും, മത വിജ്ഞാനങ്ങളിലുള്ള സംശയ നിവാരണവും ഇഫ്താറിനോട് അനുബന്ധിച്ച് നടത്തിവരുന്നു. റിയാദിലെ മത -സാമൂഹിക- സാംസ്കാരിക- മാധ്യമ- ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സൗഹൃദ സന്ദർശകരായി ഇഫ്താറിൽ പങ്കെടുക്കുന്നു.