Learn The Quran

LEARN THE QURAN

ലേണ്‍ ദി ഖുര്‍ആന്‍ - ഖുര്‍ആന്‍ പഠനപരീക്ഷാ പദ്ധതി

സര്‍വ്വലോക രക്ഷിതാവായ അല്ലാഹു മനുഷ്യരാശിക്ക്‌ മുഴുവന്‍ സന്മാര്‍ഗ്ഗ ദര്‍ശനമായി അവതരിപ്പിച്ച അവസാനത്തെ വേദ്രഗന്ഥമാണ്‌ വിശുദ്ധ ഖുര്‍ആന്‍. മനുഷ്യന്റെ ഭാതികവും പാര്രതികവുമായ സമാധാനത്തിനും വിജയത്തിനുമുള്ള കൃത്യമായ മാര്‍ഗ്ഗങ്ങള്‍ അത്‌ വരച്ചു കാട്ടുന്നു. യഥാര്‍ത്ഥ ഏക ദൈവ വിശ്വാസവും സനാതന മൂല്യങ്ങളിലടങ്ങിയ സല്‍കര്‍മ്മങ്ങളുമാണ്‌ വിശുദ്ധ ഖുര്‍ആന്റെ (പമേയം. ഈ സന്ദേശം ‘പിന്‍പറ്റിയവര്‍ക്ക്‌ ശാശ്ചത വിജയമുണ്ടെന്ന സന്തോഷവാര്‍ത്തയും ഇത്‌ അറിഞ്ഞിട്ടും തിരിഞ്ഞ്‌ കളഞ്ഞവര്‍ക്ക്‌ വേദനാപൂര്‍ണ്ണമായ നരക ശിക്ഷയുടെ മുന്നറിയിപ്പും ഖുര്‍ആന്‍ ആവര്‍ത്തിച്ചു, പ്രഖ്യാപിക്കുന്നു.

ആരാണ്‌ ഏറ്റവും നല്ലത്‌ ചെയ്യുന്നവര്‍ എന്ന്‌ പരിശോധിച്ച്‌ പ്രതിഫലം നല്‍കുവാനായി ഭൂമിയിലെ മനുഷ്യര്‍ക്കുള്ള ഒരു പരീക്ഷ മാത്രമാണ്‌ ജീവിതം. മരണത്തോടെ പരീക്ഷയും പ്രവര്‍ത്തനങ്ങളും നിലക്കുന്നു. പ്രതിഫല ദിനങ്ങള്‍ ആരംഭിക്കുന്നു. അണു അളവ്‌ നന്മ ചെയ്തവന്‍ അളവറ്റ നന്മകള്‍! തിന്മ ചെയ്തവന്‌ തിന്മയും; അതാണ്‌ പരലോക നീതി… നന്മയേത്‌ ? തിന്മയേത്‌ ? എന്ന്‌ വ്ൃക്തമാക്കുകയാണ്‌ വിശുദ്ധ ഖുര്‍ആന്‍. 

ഈ സന്ദേശം എല്ലാ മലയാളികള്‍ക്കും എത്തിക്കുവാനായി റിയാദ്‌ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തുന്ന പഠനപരീക്ഷാ പദ്ധതിയാണ്‌ ഷഘയിന്‍ ഒ ച്രു. 2000 ല്‍ ആരംഭിച്ച ഈ സംരംഭം അനുസ്യൃതമായ 18 ഘട്ടങ്ങളിലൂടെ ഒരു വട്ടം പൂര്‍ത്തീകരിച്ചു. പുനരാവര്‍ത്തനത്തിന്റെ ആറാം ഘട്ട പാഠഭാഗമാണ്‌ താങ്കള്‍ക്ക്‌ മുന്‍പില്‍ തുറന്ന്‌ വെച്ചിരിക്കുന്നത്‌.

മുഹമ്മദ്‌ അമാനി മൌലവി രചിച്ച വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിന്റെ സൂറ: ഫുസ്സിലത്ത്‌ മുതല്‍ ദുഖാന്‍ വരെയുള്ള 4 അദ്ധ്യായങ്ങള്‍…