Our Initiatives

രണ്ട് പതിറ്റാണ്ട് മുമ്പ് തുടക്കം കുറിച്ച ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയിലൂടെ സെന്‍റെര്‍  ലക്ഷ്യമിടുന്നത് ഏറ്റവും ലളിതവും പ്രയാസരഹിതമായും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും അവയുടെ അര്‍ത്ഥവും സാരാംശങ്ങളും വ്യാഖ്യാന സഹിതം മലയാളം എഴുത്തും വായനയും അറിയുന്ന മുഴുവന്‍ ആളുകള്‍കള്‍ക്കും ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുന്ന ബൃഹത്തായ ഖുര്‍ആന്‍ പഠനപദ്ധതിയാണിത്.വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കാനും, പഠിപ്പിക്കാനുമായി ഇത്ര ലളിതമായ ഒരു പദ്ധതി പ്രവാസികള്‍ക്ക് പരിചയ പ്പെടുത്തിയതു റിയാദ് ഇന്ത്യന്‍ ഇസ്ലാഹീ സെന്‍ററാണ്. ഒരു സര്‍വ്വകലാശാലയുടെ പരീക്ഷക്ക് തതുല്ല്യമായി വളരെ സൂക്ഷ്മവും കൃത്യവുമായ പരീക്ഷയില്‍ റാങ്കു നേടുന്ന വര്‍ക്ക് വിലപിടിച്ച സമ്മാനങ്ങളും അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു. റിയാദിലെ മലയാളികളെ മുന്നിൽ കണ്ട് ആരംഭിച്ച പദ്ധതി കൂടുതൽ ജനകീയമായി ഗ്ളോബൽ ഖുർആൻ പഠന പദ്ധതിയായി മാറുകയും ആയിരങ്ങൾ ഖുർആൻ പഠിക്കാൻ പ്രയോജനപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു.

റിയാദിന്‍റെ വിവിധ ഭാഗങ്ങളിലായി പള്ളികളിലും ജാലിയാത്തുകളിലും ഇസ്ലാഹി സെന്‍ററിലുമായി ഓരോ ആഴ്ചകളിലും ലേണ്‍ ദി ഖുര്‍ആന്‍ ക്ലാസ്സുകള്‍, ഹദീസ് പഠന /ബോധവല്‍കരണ ക്ലാസുകള്‍, കുടുംബ ക്ളാസ്സുകള്‍ എന്നിവ പണ്ഡിതന്‍മാരുടെ നേതൃത്വത്തില്സംഘടിപ്പിക്കുന്നു..

അമുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേകം പരിശീലനം സിദ്ധിച്ച ഒരു സംഘം പ്രവര്‍ത്തകരുടെ കൂട്ടായ്മയ സെന്‍റെറിന്‍റെ ഒരു ഘടകമായി പ്രവർത്തിക്കുന്നു. വാരാന്ത സ്ക്വാര്‍ഡുകളായി കമ്പനികളും താമസ സ്ഥലങ്ങളും ജോലി സ്ഥലങ്ങളും മുന്‍കൂട്ടി സമയം വാങ്ങി സന്ദര്‍ശിച്ച് പ്രബോധന പ്രവര്‍ത്തനം നടത്തുന്നു. ഇസ്ലാമിനെ പരിചയപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വൈജ്ഞാനിക പുസ്തകങ്ങളും അതിനുള്ള സംവിധാനങ്ങളും സൗകര്യ പ്പെടുത്തി കൊടുക്കുന്നതും പ്രവര്‍ത്തകര്‍ക്ക് വാരാന്ത്യ വര്‍ക്ക്ഷോപ്പുകളും ഈ സബ്കമ്മറ്റി സംഘടിപ്പിക്കുന്നു.
പ്രവാസികളായ മലയാളികളി കുടുംബങ്ങളിലെ കുട്ടികളില്‍ ചെറുപ്പം മുതല്‍ ഇസ്ലാമിക ചിന്തയും ധാര്‍മ്മിക ബോധവും ഊട്ടിയുറപ്പിക്കുന്നതിനായി സെന്‍റര്‍ നടപ്പിലാക്കിയ മദ്റസ്സാ സംവിധാനം രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കുന്ന കേന്ദ്രമായി മാറിയിരിക്കു കയാണ്.വിശുദ്ധഖുര്‍ആന്‍,കര്‍മ്മശാസ്ത്രം,സ്വഭാവപാഠങ്ങള്‍,വിശ്വാസപാഠങ്ങള്‍, ഇസ്ലാമിക ചരിത്രം, അറബി ഭാഷ എന്നിവക്കു പുറമെ മലയാള ഭാഷാ പഠനത്തിനും പ്രത്യേക പു സ്തകവും സമയവും ക്രമീകരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി അനുസരിച്ച് പ്രവര്‍ത്തിച്ചു വരുന്ന മദ്രസകള്‍ :
  • റിയാദ് സലഫീ മദ്റസ്സ , ബത്ത്ഹ
  • ശുമേസി ഇസ്ലാമിക് മദ്റസ്സ,
  • യാര ഇസ്ലാമിക് മദ്റസ്സ, ബത്ത്ഹാ
  • ദുറൂസുൽ ഖുർആൻ മദ്റസ്സ- റൗള
  • ദാറുൽ ഫുർഖാൻ മദ്റസ്സ – അസീസിയ്യ
  • ദാറുല്‍ ഇല്‍മ് മദ്രസ ( ഇഗ്ളീഷ് മീഡിയം ) – കർണ്ണാടക സലഫീ അസോ സിയേഷനു കീഴിൽ.
കെ.എൻ.എം. വിദ്യഭ്യാസ ബോർഡ് പ്രസിദ്ധീകരിച്ച സിലബസ്സ് പിന്തുടർന്ന്, സൗദീ സര്‍ക്കാര്‍ മേൽനോട്ടം വഹിക്കുന്ന ദഅ വാ സെൻററുകളുടെ അംഗീകാരത്തോടെയാണ് മദ്റസ്സകൾ നടക്കുന്നത്.

കേവലം രണ്ടു വര്‍ഷം കൊണ്ടു പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി മനപാഠമാക്കി ഹാഫിളുകളായി പുറത്തിറക്കുന്ന പ്രത്യേക സംവിധനമാണിത്. ആഴ്ചയില്‍ അഞ്ചു ദിവസവും രാവിലെ ആറര മുതല്‍ ആരംഭിച്ച് ഉച്ചക്ക് പന്ത്രണ്ടര വരെയാണ് ക്ളാസ്സുകള്‍ നടക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ളാസ്സുകളും പരിശീലനവും പ്രാപ്തിയുമുള്ള അദ്ധ്യാപക അദ്ധ്യാപികമാരെയുമാണ് ഇതിനായി നിയമിച്ചിട്ടുള്ളത്.

റിയാദില്‍ ബത്ത സലഫി മദ്‌റസ്സ, റൗള ജാലിയാത്ത് എന്നിവിടങ്ങളിലായി വിവിധ ശാഖകളില്‍ നിന്നായി ഓരോ വര്‍ഷവും ധാരാ ളം ഹാഫിളുകള്‍ പുറത്തിറങ്ങുന്നു.

സ്കുളുകളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് സൗകര്യപ്രഥമായ രീതില്‍ അല്‍പാ ല്‍പം പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണ മായി മനപാഠമാക്കി ഹാഫിളുകളാക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച പ്രത്യേക സംവിധനമാണിത്. ആഴ്ചയില്‍ ഞായര്‍,ചൊവ്വ ദിവസങ്ങളില്‍ വൈകുന്നേരം ആറര മുതല്‍ എട്ടരവരെയാണ് ക്ളാസ്സുകള്‍ ‘റിയാദ് സലഫി മദ്രസയില്‍ വെച്ച് ക്ലാസ്സുകള്‍ നടക്കുന്നു.

മുതിർന്ന പുരുഷൻമാർക്ക് മാത്രമായി ഖുര്‍ആന്‍ പാരായണ നിയമമനുസരിച് പാരായണ ചെയ്യാനും ഖുര്‍ആന്‍ മനപാഠമാക്കാനും പ്രത്യേകമയി തയ്യാറാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പെടുത്തി എല്ലാ  ശനി, തിങ്കൾ ദിവസങ്ങളിൽ രാത്രി എട്ട് മണി മുതൽ പത്തുമണിവരെ നടക്കുന്ന കോ ഴ്സിൽ ധാരാളും പഠിതാക്കൾ ഖുർആൻ പഠിച്ചു കൊണ്ടിരിക്കുന്നു.

ഇസ്ലാഹി സെൻററിന് കീഴിൽ സ്ത്രീകൾക്കിടയിൽ പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സജ്ജീവമായ കീഴ്ഘടകമാണ് എം.ജി.എം. നൂറ്ക്കണക്കിന് അംഗങ്ങളും വ്യവസ്ഥാപിത സംവിധാനത്തോടെയും പ്രവർത്തിച്ചു കൊണ്ടിരി ക്കുന്നു.

വിദ്യഭ്യാസ രംഗത്ത് സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരും പഠനത്തില്‍ മികവു കാണിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് സ്ക്വാളര്‍ഷിപ്പു നല്‍കിവരുന്നു. സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവരെയും രോഗികളെയും സഹായി ക്കുന്നതിനായി സാന്ത്വനം എന്ന പ്രത്യേക വിംഗ് രൂപീകരിച്ച റിലീഫ് സബ്കമ്മിറ്റി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

അല്ലാഹു നല്‍കിയ സമ്പത്തില്‍ നിന്ന് വര്‍ഷത്തില്‍ നിര്‍ബന്ധമായും ഒരു വിഹിതം പാവപ്പെട്ടവര്‍ക്കായ് നീക്കിവെക്കുകയും അത് പാവപ്പെട്ടവരുടെ അവകാശമാണെന്ന് പഠിപ്പിക്കുകയും ചെയ്ത സകാത്ത് വ്യവസ്ഥാപിതമായി സമാഹരിച്ചു വിതരണം ചെയ്യാനുള്ള സംവിധാവും, ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഫിത്റ് സകാത്ത് ശേഖരിച്ച് റിയാദില്‍ തന്നെയുള്ള അര്‍ഹര്‍ക്ക് എത്തിക്കുന്നതും സകാത്ത് സെല്ലിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.

ഓരോ മുസ്ലിമിന്‍റേയും ജീവിതാഭിലാഷമാണ് മക്കയില്‍ പോയി ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ സാധിക്കുക എന്നത്. പലപ്പോഴും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യല്‍ നിര്‍ബന്ധമുള്ള പ്രസ്തുത പുണ്യകര്‍മ്മം കുറ്റമറ്റ രീതിയിലും സ്വീകാര്യമായ രൂപത്തിലും ആയിരിക്കേതുണ്ട്. ഈ ലക്ഷ്യത്തിനായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹീ സെന്‍റര്‍ കഴിവും പരിചയവും ഒത്തുചേര്‍ന്ന പണ്ഢിതന്മാരുടെ നേതൃത്വത്തില്‍  ഓരോ വര്‍ഷവും ഹജ്ജ് കാരവന്‍  സംഘടിപ്പിക്കുന്നു.

വിശുദ്ധ റമളാനില്‍ റിയാദിലെ മുസ്ലിം സഹോദരന്‍മാര്‍ക്ക് ബത്ത്ഹ കേന്ദ്രമായി വളരെ വിപുലമായ സൗകര്യത്തോടെ ദിനംപ്രതി നോമ്പു തുറക്കാനുള്ള സാമൂഹ്യ ഇഫ്താര്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നു. ദിനം പ്രതി ആയിരങ്ങള്‍ക്ക് നോമ്പു തുറക്കാനുള്ള സൗകര്യം ഒരുക്കാറുണ്ട്. റമളാൻ ഇഫ്താറിനോടനുബന്ധിച്ച ഉംറക്കുള്ള സൗജന്യ ബസ് സര്‍വീസും ഇസ്ലാമിക പഠന ക്ളാസ്സുകളും നടത്തുവാന്‍ സെന്‍റ റിന് പ്രത്യേക അനുമതി ലഭിക്കാറുണ്ട്. 

ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയില്‍ അംഗങ്ങളായി ആയിരക്കണക്കിന് പഠിതാക്കള്‍ പരിശുദ്ധ ഖുര്‍ആന്‍ പഠിച്ചു കൊണ്ടിരി ക്കുന്നു. പഠിതാക്കള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കി കൂടുതല്‍ ആളുകളിലേക്ക് അതിന്‍റെ സന്ദേശം എത്തിക്കുന്നതി നുമായി ഓരോ വര്‍ഷവും സെന്‍റര്‍ ‘ലേണ്‍ ദി ഖുര്‍ആന്‍ സംഗമം’ സംഘടിപ്പിക്കാറുണ്ട്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ റാങ്ക് ജേതാക്കള്‍ക്ക് വിലപിടിച്ച സമ്മാനങ്ങളും അംഗീ കൃത സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നു. 

മുമ്പ് ഇസ്ലാമിക് ഓൺലൈൻ യൂണിവേഴ്‌സിറ്റി എന്നറിയപ്പെട്ടിരുന്ന ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IOU), ഓൺലൈൻ ബിരുദ, ബിരുദാന്തര ബിരുദ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി 2007-ൽ ഡോ. ബിലാൽ ഫിലിപ്‌സ് ആരംഭിച്ചു.

ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IOU) വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ബിരുദ, ബിരുദ, ബിരുദാനന്തര തലത്തിലുള്ള വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്ക് വളരെ കുറഞ്ഞ ചിലവില്‍ ആഗോള പ്രവേശനം അനുവദിക്കാൻ ലക്ഷ്യമിടുന്നു. ഉചിതമായ ഇസ്ലാമിക വിദ്യാഭ്യാസത്തിലൂടെ മുസ്ലീം സമൂഹത്തെയും ലോക സാഹചര്യത്തെയും മാറ്റുക എന്നതാണ് അതിന്റെ ദൗത്യം.ദൈവപ്രീതിക്കായി മാത്രം ആധികാരിക ഇസ്ലാമിക വിജ്ഞാനം ഇന്റർനെറ്റിലൂടെ ലോകത്തിന് എളുപ്പത്തിൽ ലഭ്യമാക്കുക എന്നത് മഹത്തായ ഒരു ജീവിതലക്ഷ്യവും ഒരാളുടെ എല്ലാ ഊർജ്ജങ്ങളും മാർഗങ്ങളും ത്യജിക്കാൻ അർഹമായ ഒരു ദൗത്യവുമാണ്.

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ആണ് സൗദിയിലെ IOU യുടെ അംഗീകൃത സെന്റർ ആയി പ്രവർത്തിക്കുന്നത്. IOU ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട നിങ്ങളുടെ നിങ്ങളുടെ ഏത്  സംശയങ്ങള്‍ക്കും RIIC മായി ബന്ധപ്പെടുക.

For more details, please visit www.iou.edu.gm