Salafi Madrasa Batha

REGULAR MADRASA
Riyadh Salafi Madrasa- Batha
(Run by : Riyadh Indian Islahi Center) Rail Street- Batha – KSA

സൗദി അറേബ്യയുടെ പ്രവാസ ഭൂമികയിൽ കുടുംബങ്ങൾ പ്രവാസത്തിലേക്ക് വന്നു തുടങ്ങിയ എൺപതുകളിൽ റിയാദിൽ പ്രവാസി വിദ്യാർത്ഥികൾക്ക് ഭൗതിക പഠനത്തോടൊപ്പം മതപഠനവും ലഭിക്കുക എന്ന ലക്ഷ്യത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ 1982 ൽ ആരംഭിച്ചതാണ് ബത്തയിലെ റിയാദ് സലഫി മദ്രസ.

റിയാദിലെ ആദ്യത്തെ മലയാളികളുടെ മതപാഠശാലയാണ് സലഫി മദ്രസ. ചെറിയ രീതിയിൽ കുറച്ചു കുട്ടികളുമായി പരിമിതമായ താമസ സൗകര്യം ഉപയോഗപ്പെടുത്തി 1982 ൽ തുടങ്ങിയ മദ്രസ, പിന്നീട് പഠന പ്രക്രിയ വ്യവസ്ഥാപിതമാക്കുവാനും കൂടുതൽ കുട്ടികൾക്ക് ഉപയോഗപ്പെടുത്തുവാനുമായി 2002 ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

സൗദി മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ബത്തയിലെ ശാര റെയിൽ സ്ട്രീറ്റിൽ കൂൾ ടെക് ബിൽഡിങ്ങിൽ 2002 മുതൽ പ്രവർത്തിക്കുന്ന മദ്രസ 2018 ൽ നവീകരിക്കുകയും വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.

നവീകരിച്ച കെട്ടിടത്തിൽ ഇരുപതോളം ക്ലാസ് റൂമുകൾ, കെജി കുട്ടികൾക്ക് പ്രത്യേക പഠനമുറികൾ, മുന്നൂറോളം ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, നമസ്കാര ഹാൾ, പ്രാക്ടിക്കൽ പഠനത്തിനുള്ള ഹാൾ, ലൈബ്രറി എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് 2:00 മുതൽ വൈകിട്ട് 7.30 വരെയാണ് മദ്രസ പഠന സമയം. മദ്രസ പഠനത്തോടൊപ്പം നാട്ടിൽ നിന്ന് ലഭ്യമാവുന്ന പ്രഗൽഭരായ കൗൺസിലർമാർ, പ്രഭാഷകർ, ഗവേഷണ വിദഗ്ധർ , മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ക്ലാസുകൾ ലഭ്യമാക്കുവാനും മദ്രസ അവസരമൊരുക്കുന്നു.

ഖുർആൻ പഠനം പ്രത്യേകം പരിഗണിച്ചുകൊണ്ട് ഞായർ, ചൊവ്വ ദിവസങ്ങളിൽ വൈകീട്ട് 6.00 മുതൽ രാത്രി 8.30 വരെ പ്രത്യേക ഈവനിംഗ് ഹിഫ്ള് കോഴ്സും മദ്രസയിൽ നടന്നു വരുന്നു

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസക്ക് വിദ്യാഭ്യാസ രംഗത്ത് കഴിവുതെളിയിച്ച അധ്യാപക, അനധ്യാപക, മാനേജ്മെൻറ്, രക്ഷാകർതൃ സമിതിയാണ് നേതൃത്വം നൽകുന്നത്.

റിയാദിലെ പ്രവാസി വിദ്യാർത്ഥികളിൽ നാളെയുടെ നന്മയ്ക്കുവേണ്ടി മതബോധമുള്ള യുവതലമുറയെ സൃഷ്ടിക്കുവാനും കൂടുതൽ വ്യവസ്ഥാപിതമായ രീതിയിൽ മതപഠനം യനടപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ആരംഭിച്ച മദ്രസ വിദ്യാലയം അള്ളാഹുവിന്റെ കാരുണ്യത്താൽ ഇന്നും മികവുറ്റ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.‌

ഞങ്ങളുടെ സവിശേഷതകൾ

 • സൗദി മതകാര്യ മന്ത്രാലയത്തിന്‍റെ അംഗീകാരം
 • റിയാദിലെ പ്രഥമ മത പഠനാലയം
 • മൂന്നു പതിറ്റാണ്ടിന്‍റെ പ്രവര്‍ത്തന പരിചയം
 • ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകള്‍
 • കഴിവുറ്റ അധ്യാപകരുടെ മികച്ച സേവനം
 • എല്‍.കെ.ജി മുതല്‍ 7 വരെ ക്ലാസ്സുകള്‍
 • പെണ്‍കുട്ടികള്‍ക്ക് അധ്യാപികമാരുടെ സേവനം
 • കെ.എന്‍.എം. വിദ്യാഭ്യാസ ബോര്‍ഡ്‌ തയ്യാറാക്കിയ സിലബസ്
 • ഖുര്‍ആന്‍ പാരായണം, മനഃപാഠം എന്നിവക്ക് പ്രത്യേക പരിശീലനം
 • ആഴ്ചയിൽ രണ്ടു ദിവസം തഹ്‌ഫിദുൽ ഖുർആൻ ഈവനിംഗ് കോഴ്സ്
 • LKG, UKG, 1 ക്ലാസ്സുകളിൽ ശാസ്ത്രീയ രീതിയിൽ അറബി, മലയാളം ഭാഷ പഠനം
 • കലാ സാഹിത്യ കായിക മൽസരങ്ങൾ
 • വിനോദ യാത്രകൾ
 • 5, 7 ക്‌ളാസ്സുകൾക്ക് പൊതുപരീക്ഷ
 • സർട്ടിഫിക്കറ്റുകൾ, പ്രോത്സാഹന സമ്മാനങ്ങൾ
 • വേനൽക്കാല പഠന കോഴ്സുകൾ
Evening Hifz Course
പ്രത്യേകതകള്‍
 • മലയാളികളല്ലാത്ത കുട്ടികള്‍ക്കും പ്രവേശനം
 • സ്കൂള്‍ പഠനത്തിന് തടസ്സമില്ലാതെ ഹാഫിളാകാനുള്ള അവസരം
 • നിപുണരായ അധ്യാപകര്‍
 • ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക പരിശീലനം
 • ക്ലാസുകള്‍ ഞായര്‍ , ചൊവ്വ ദിവസങ്ങളില്‍ വൈകീട്ട് 6:00 മുതല്‍ 8:00 വരെ
 • മികവുറ്റ പഠിതാക്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍
 • ഹാഫിളായ കുട്ടികള്‍ക്ക് മുറാജ’ക്കുള്ള അവസരം

For Admission:

0562508011, 0550524242, 0556113971

Apply Now

1 Step 1

Application Form

Phone number 

Details of Previous Study

reCaptcha v3
keyboard_arrow_leftPrevious
Nextkeyboard_arrow_right
FormCraft – WordPress form builder

Other Madrassa

other madrasa
DARUL FURQAN MADRASSA-AZIZIAH
Address:  FURQAN COMPLEX, 7880 Dawud Ibn Urwah, Al Aziziyah, Riyadh 14513 Working hours: every Friday 7:30 AM to 11:15 AM Classes: KG to VII

054 095 8675 , 050 885 9571, 053 391 0652

DARUL ELM MADRASSA –BATHA (Run by Karnadaka Salafi Association)
Address:Rail Street, Batha, Riyadh
Working hours: every Saturday 2:30 PM to 7:30 PM.
Classes: KG to VII

054 070 5316, 055 856 7276

Gallery-riic-4

DUROOSUL QURAN MADRASSA – RAWDHA
Address:Hassan bin Ali street – Rawdha
Working hours: every Saturday 7:30 AM to 12:30 PM
Classes: KG to VII

053 629 1683, 053 391 0652

madrasa img
YARA ISLAMIC MADRASSA
Address:King Faisal Road, Jabrah, Riyadh 11371
Working hours:
every Saturday 7:00 AM to 11:30 PM.
Classes: KG to VII

055 547 8818, 055 216 1136

SHUMESY ISLAMIC MADRASSA
Address:Gazan street, behind Panda, shumesy.
Working hours: every Saturday 3:00 PM to 8:00 PM.
Classes: KG to VII

055 547 8818, 053 272 6503