കേരള മുസ് ലിം നവോഥാന ചരിത്രത്തിൽ നിസ്തുലമായ വനിതാ പ്രസ്ഥാന സാന്നിദ്ധ്യമാണ് എം ജി എം (മുസ്ലിം ഗേൾസ് & വിമൻസ് മൂവ്മെൻ്റ്)
1987 മുതൽ മലയാളികൾക്കിടയിൽ വ്യവസ്ഥാപിതമായി പ്രവർത്തിച്ച് വരുന്നു. ധാർമിക മൂല്യങ്ങളിലൂന്നിയ സ്ത്രീ ശാക്തീകരണത്തിൻ്റെ ഉജ്വലമായ അധ്യായങ്ങളാണ് ചരിത്രത്തിൽ എം ജി എം നിർവഹിച്ചിട്ടുള്ളത്. അന്ധ വിശ്വാസങ്ങൾക്കും അത്യാചാരങ്ങൾക്കും കുടുംബ ശൈഥില്യങ്ങൾക്കുമെതിരെ മതത്തിൻ്റെ മഹിതമായ സന്ദേശത്തെ മുസ്ലിം സ്ത്രീകൾക്കിടയിൽ ഫലപ്രദമായി ബോധവൽക്കരിച്ചു. മത പ്രബോധനം, ഖുർആൻ പഠനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ പരിഷ്കരണം, സേവന സാന്ത്വന പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിലും നിറസാന്നിധ്യമാണ് എം ജി എം. “വനിതാ വിമോചന “മെന്ന പേരിൽ നടക്കുന്ന സ്ത്രീവാദങ്ങളും അധാർമികതകളും, പെണ്ണുടൽ വിപണിയും അപമാനവീകരണവും വരുത്തുന്ന ദുരന്തങ്ങളെയും സംബന്ധിച്ചും ബോധവത്കരിച്ചു.സ്ത്രീ സുരക്ഷയാണ് സമൂഹ സുരക്ഷയെന്ന സന്ദേശ പ്രചാരണം ശക്തമാക്കി. മതം അനുശാസിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും ബാധ്യതകളും ഫലപ്രദമായി ബോധനം ചെയ്ത് സ്ത്രീകളുടെ സ്വത്വവും ധർമവും അടയാളപ്പെടുത്തി കേരളത്തിലെ മുഴുവൻ ജില്ലകളിലും ഗൾഫ് നാടുകളിൽ വിവിധ നാമങ്ങളിലും ഈ കൂട്ടായ്‌മ കർമ വസന്തം തീർക്കുകയാണ്.
റിയാദ് ഇൻഡ്യൻ ഇസ്ലാഹി സെൻററിൻ്റെ പ്രവർത്തനങ്ങൾക്കു കരുത്തു പകരാനും മുകളില്‍ പറഞ്ഞ ലക്ഷ്യ പൂര്‍ത്തീകരണത്തിനും വേണ്ടി റിയാദ് ഇൻഡ്യൻ ഇസ്ലാഹി സെന്‍ററിനു കീഴിൽ 1997ൽ ‘ഇസ് ലാഹി വുമൺസ് വിംഗ്’ എന്ന പേരിൽ പിറവിയെടുത്ത സംഘടന പിന്നീട് ‘ എം.ജി.എം റിയാദ് സെൻട്രൽ കമ്മിറ്റി (RIIC)’ എന്ന പേരിൽ പുന:നാമകരണം ചെയ്യപ്പെടുകയായിരുന്നു.
പ്രവാസി സമൂഹത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും ഇസ്ലാമിക വിശ്വാസത്തിൽ അധിഷ്ഠിതമായ ദിശാബോധം നൽകുക, അവർക്ക് പ്രമാണ ബന്ധിതമായ് ഏകദൈവവിശ്വാസം പകർന്നു നൽകുക, അവരെ ഖുർആനും നബിചര്യയും പഠിപ്പിക്കുക എന്നിവയായിരുന്നു സംഘടനയുടെ പ്രഥമ കർത്ത്യവങ്ങള്‍.
MGM റിയാദ് യൂണിറ്റിന് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ :
എംജിഎം ന്റെ ലക്ഷ്യ പൂർത്തീകരണത്തിനുതകുന്ന വൈവിധ്യമാർന്ന പ്രബോന പ്രവർത്തനങ്ങളിലൂടെ റിയാദിലെ പ്രബോധന ഭൂമികയിൽ സ്വന്തമായൊരിടം കണ്ടെത്താൻ റിയാദ് ഇൻഡ്യൻ ഇസ്ലാഹി സെൻററിൻ്റെ അകൈതവമായ പിന്തുണയാൽ MGM റിയാദ് യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വരും നാളുകളിലും പ്രബോധ വീഥിയിൽ അല്ലാഹുവിങ്കൽ സ്വീകാര്യമായ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ വഴി കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ!
NAFEESA THALAPPAY
AMEENA ANWARIYA
JASEENA MOHAMMED SULFIKKER
RUKSANA ABDUL WAHAB
സൗദി മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ബത്ഹ കോൾ ഗൈഡൻസ് സെന്‍ററിനു കീഴിൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക ദഅ്വ സംഘടനയാണ് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റര്‍.