ഖുർആൻ പഠന-പ്രചാരണങ്ങൾക്കായുള്ള അനൗപചാരിക പദ്ധതികളിലൂടെ പ്രശസ്തമാണ് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ. പതിനായിരങ്ങളിലേക്ക് ദൈവവചനങ്ങളുടെ അർത്ഥവും ആഴവും പ്രസരിപ്പിക്കുവാൻ സെന്ററിന്റെ പദ്ധതികൾ വഴി കഴിഞ്ഞിട്ടുണ്ട്. റിയാദിലുള്ളവർക്ക് വേണ്ടി ഇസ്ലാഹി സെന്റർ ചെറിയ രീതിയിൽ തുടങ്ങിയ അത്തരം പദ്ധതികളിൽ പലതും വളരുകയും ലോകത്തിന്റെ വിവിധ വശങ്ങളിലായി ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾ ഗുണഭോക്താക്കളായി മാറിയ മഹാസംരംഭങ്ങളായിത്തീരുകയും ചെയ്തിട്ടുണ്ട്. മത്സരങ്ങളിലൂടെയും സമ്മാനങ്ങളിലൂടെയും ഖുർആൻ പഠനത്തിന് താല്പര്യമുണ്ടാക്കുകയും പ്രോത്സാഹപ്പിക്കുകയും ചെയ്യന്ന സെന്ററിന്റെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണ്.
ഖുർആൻ പ്രചാരണത്തിന് വേണ്ടിയുള്ള റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെന്ററിന്റെ പ്രവർത്തങ്ങളെ സൈബറിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനായുള്ളതാണ് സെന്ററിന്റെ പുതിയ വെബ്സൈറ്റ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നവർക്ക് ഖുർആനിന്റെ വെളിച്ചം പകർന്ന് നൽകാൻ അതുവഴി കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. വെബ്സൈറ്റും പോർട്ടലുമെല്ലാം തുറക്കുന്നതിനേക്കാൾ പ്രധാനം അവയെ സജീവമായി നിലനിർത്തുകയാണ്. സാങ്കേതികജ്ഞാനമുള്ളവരും മതവിജ്ഞാനീയങ്ങളിൽ അവഗാഹമുള്ളവരും ഒരുമിക്കുമ്പോഴാണ് അതിന്ന് കഴിയുക. അത് ഭംഗിയായി നിർവ്വഹിക്കുവാൻ സാധിക്കുന്ന ശക്തമായ ബൗദ്ധികസമ്പത്തുള്ള കൂട്ടായ്മയാണ് റിയാദ് ഇസ്ലാഹി സെന്ററിന്റേത്. അതുകൊണ്ട് തന്നെ തുടങ്ങുന്ന വെബ്സൈറ്റിനെ വലിയ പ്രതീക്ഷയോടെയാണ് ഞാൻ നോക്കിക്കാണുന്നത്. ഖുർആൻ പഠനരംഗത്തും പ്രചാരണരംഗത്തും കൂടുതൽ മുന്നേറുവാൻ ഈ പുതിയ സംരംഭത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
എം . എം . അക്ബര്‍ ഡയറക്ടര്‍ , നിച്ച് ഓഫ് ട്രൂത്ത്