Timing: 1:00 PM
Location: Batha Da’wa Center Auditorium-Ghurabi, Batha

മനുഷ്യൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ ലോകത്തിലേക്ക്,,

നൂതന സാങ്കേതിക വിദ്യകളുടെ വലയിൽ പെട്ട് ധാർമിക ചിന്തകളുടെ അടിവേരുകൾ നമുക്ക് നഷ്ടപ്പെടുന്നു,,, ബാല്യത്തിന്റെ ചിറകുകൾ കുട്ടികൾക്ക് നഷ്ടപ്പെടുന്നു,,,

പുതിയകാലം, നമ്മുടെ മതപരമായ ജീവിതത്തെ, സാമൂഹ്യ ജീവിതത്തെ, കുടുംബത്തെ, കുട്ടികളെ, എങ്ങനെ നിർമ്മിക്കും എന്നത് കൗതുകത്തോടൊപ്പം ഭയവും നിറഞ്ഞതാണ്,,,

പുതിയ കാലത്തിലേക്ക് കടക്കുന്ന നമുക്ക് അതിന് അഭിസംബോധന ചെയ്ത് നല്ല നാളെയെ സൃഷ്ടിക്കുവാൻ സാധിക്കേണ്ടതുണ്ട്,,,

ഈ വരുന്ന 2023, നവംബർ 24, വെള്ളി, 1:00 PM ന് ” പുതിയകാലം, പുതിയ കുടുംബം, പുതിയ കുട്ടികൾ” എന്ന പ്രമേയത്തിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രത്യേക പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ഗ്രന്ഥകാരൻ, പ്രഭാഷകൻ, ബഹുമുഖ പ്രതിഭ മുസ്തഫ തൻവീർ, റിസർച്ച് സ്കോളർ സദാദ് അബ്ദുസമദ് , ബത്ഹ ദഅവ സെൻറർ മലയാളം വിഭാഗം മേധാവി മുഹമ്മദ്കുട്ടി കടന്നമണ്ണ  എന്നിവർ നമ്മോട് സംവദിക്കുന്നു,, സംശയനിവാരണത്തിന് തുറന്ന അവസരം

എല്ലാ സഹോദരി സഹോദരന്മാരെയും കുടുംബസമേതം പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ

Leave a Reply

Your email address will not be published. Required fields are marked *